കോട്ടയം: വർഷങ്ങൾക്ക് ശേഷം അമ്പതിലേയ്ക്കെത്തി പ്രതിദിന കൊവിഡ് കണക്ക്. 2020ന്റെ ഏപ്രിലിന് ശേഷം ജില്ലയിൽ ഇതാദ്യമായാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അമ്പതിലേയ്ക്ക് അടുക്കുന്നത് .ഇന്നലെ ജില്ലയിൽ 51പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 206 പേർ രോഗമുക്തരായി. 1530 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 14 പുരുഷൻമാരും 26 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള മൂന്ന്പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 930പേരാണ് ചികിത്സയിലുള്ളത്. 444404പേർ രോഗമുക്തിനേടി. കോട്ടയം-6, വിജയപുരം, കടുത്തുരുത്തി, അതിരമ്പുഴ, പാമ്പാടി, വാകത്താനം, മണിമല -3 എന്നിങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുള്ള കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |