കോട്ടയം. കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചും കല്ലിട്ട് ജനങ്ങളെ പീഡിപ്പിക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും യു.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ ജനകീയ പ്രതിഷേധ സദസ് ഏപ്രിൽ ഒന്നിന് 4 മണിക്ക് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും.എം.എൽ.എമാരായ ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് , മാണി സി.കാപ്പൻ
തുടങ്ങിയവർ പങ്കെടുക്കുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |