കോട്ടയം. ജില്ലയിൽ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 69 പേർ രോഗമുക്തരായി. 1389 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 8 പുരുഷൻമാരും 14 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 451 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447467 പേർ കൊവിഡ് ബാധിതരായി. 4445666 പേർ രോഗമുക്തി നേടി. കടനാട് 4, ചങ്ങനാശേരി 3, വാകത്താനം, എലിക്കുളം, വെള്ളാവൂർ, പാറത്തോട് 2, വാഴൂർ, കുറവിലങ്ങാട്, മണർകാട്,കോട്ടയം, വാഴപ്പള്ളി, രാമപുരം, വെളിയന്നൂർ, ടി വി പുരം, മീനച്ചിൽ, തൃക്കൊടിത്താനം 1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |