കോട്ടയം. കെ എം.മാണി ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം തികയുന്ന 9 ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുനക്കരമൈതാനത്ത് സ്മൃതി സംഗമം നടത്തുമെന്ന് ജനറൽ കൺവീനർ മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം എന്നിവർ അറിയിച്ചു. രാവിലെ 9 ന് ചെയര്മാന് ജോസ് കെ.മാണി എംപി മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ കെ.എം മാണിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ച നടത്തും. ചീഫ് വിപ്പ് എന്‍.ജയരാജ്, തോമസ് ചാഴികാടന് എംപി, എംഎല്‍എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണൻ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവർ നേതൃത്വം നൽകും.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |