ചങ്ങനാശേരി. ബോട്ട് കനാലിലും ജെട്ടിയിലും നിറഞ്ഞു കിടക്കുന്ന പോള നീക്കാൻ ജലസേചന വകുപ്പിൽ നിന്ന് ഏഴു ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ഇത്തവണ കരാർ ഒരുവർഷത്തേക്ക് വേണമെന്ന ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ജെട്ടിയിൽനിന്ന് അരകിലോമീറ്ററോളം നീളത്തിൽ വരുന്ന ഭാഗമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ എം.എൽ.എയും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും, വാട്ടർ ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു പദ്ധതി വിലയിരുത്തി. ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ജോജു സി. കുര്യൻ, സ്റ്റേഷൻ മാസ്റ്റർ അൻവർ ഷാ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |