കോട്ടയം. വിഷു, ഈസ്റ്റർ, റംസാൻ ആഘോഷത്തോടനുബന്ധിച്ച് ഖാദി ഗ്രാമവ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഖാദി മേളയ്ക്ക് ഇന്ന് തുടക്കമാകും. ബേക്കർ ജംഗ്ഷനിലെ ഖാദിഗ്രാമ സൗഭാഗ്യയിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. നഗരസഭാംഗം സിൻസി പാറയിൽ, ഖാദി ബോർഡ് അംഗങ്ങളായ സി.കെ ശശിധരൻ, കെ.എസ് രമേശ് ബാബു, സാജൻ തോമസ് തൊടുകയിൽ എന്നിവർ പങ്കെടുക്കും. മേയ് മൂന്നു വരെ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |