കോട്ടയം. ജില്ലാതല ആരോഗ്യ ദിനാചരണ പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ.മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാനവും ആരോഗ്യ പ്രശ്നങ്ങളും എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ.നിർവഹിച്ചു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.സുനിൽ പെരുമാനൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഏറ്റുമാനൂർ നഗരസഭാദ്ധ്യക്ഷ ലൗലി ജോർജ്, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജർ അജയ് മോഹൻ, മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |