കോട്ടയം. വൈൽഡ് ലൈഫ് ആൻഡ് നേച്ചർ ഫോട്ടോഗ്രാഫർ മോഹൻ തോമസ് എടുത്ത ചിത്രങ്ങളുടെ ഡെമോൺസ്ട്രേഷൻ ക്ലാസ് ഫോട്ടോവൈഡ് ക്യാമറ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ജോയ്സ് റസിഡൻസിയിൽ ഇന്ന് നടക്കും. രാവിലെ 10 മുതൽ 2 വരെയാണ് ക്ലാസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പകർത്തിയ മൃഗങ്ങളുടെയും ലാൻഡ്സ് കേപ്പ് പോർട്രെയറ്റ് ചിത്രങ്ങളുമാണ് ഡെമോൺസ്ട്രേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ കെനിയ, ടാൻസ്വേനിയ, സൗത്ത് അമേരിക്ക, റഷ്യ, ഫിൻലാൻഡ്, ഐസ് ലാൻഡ്, നോർവെ, ആർട്ടിക് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 'ഫോട്ടോഗ്രാഫിക്കു വേണ്ടി മാത്രം സഞ്ചരിച്ച് പകർത്തിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |