കോട്ടയം . എം.ജി സർവകലാശാല സ്കൂൾ ഒഫ് ബയോ സയൻസസ്, സ്കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പുതിയ വെല്ലുവിളികൾ' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. 27 ന് രാവിലെ 10 30 ന് വൈസ് ചാൻസലർ പ്രൊഫസർ സാബു തോമസ് ഉദ്ഘാടനം ചെയ്യും. യു ജി സി മുൻ സെക്രട്ടറിയും ഹരിയാനയിലെ ഗുരു ജംബാശ്വര്ഡ സർവകലാശാല ഉൾപ്പെടെ വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലറുമായിരുന്ന പ്രൊഫസർ ആർ കെ ചൗഹാൻ മുഖ്യപ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 94 97 66 46 97, 94 47 94 34 89.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |