ഏറ്റുമാനൂർ . ഏറ്റുമാനൂർ നഗരസഭ 35ാം വാർഡ് (അമ്പലം വാർഡ്) ഉപതിരഞ്ഞെടുപ്പ് മേയ് 17ന് നടക്കും. മൂന്ന് മുന്നണികൾക്കും നിർണായകമാണ് തിരഞ്ഞെടുപ്പ്. നിലവിലെ ബി ജെ പി കൗൺസിലർ വിദേശത്ത് പോയ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. ഇടതുപക്ഷം ജയിച്ചാൽ ഭരണനഷ്ടമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ യു ഡി എഫിന് ഇത് അഭിമാന പോരാട്ടമാണ്. സ്ഥലം എം എൽ എയും മന്ത്രിയുമായ വി എൻ വാസവന്റെ സാന്നിദ്ധ്യം ഇടത് ക്യാമ്പിന് ആവേശം പകരുന്നുണ്ട്. 35 അംഗങ്ങളുള്ള ഭരണസമിതിയിൽ 15 പേരുടെ പിന്തുണയോടെയാണ് യു ഡി എഫിന് ഭരണം. കാേൺഗ്രസ് 11 , കേരള കോൺസ് ജോസഫ് 2 , സ്വതന്ത്രർ 2 എന്നിങ്ങനെയാണിത്.
ഇടതുപക്ഷത്ത് സി പി എം 9, കേരള കോൺഗ്രസ് എം 2, സി പി ഐ 1, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില. മുന്നണി ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് ജോസഫ് പ്രതിനിധി രാജിവയ്ക്കാത്തത് യു ഡി എഫിന് തലവേദനയാണ്. അമ്പലം വാർഡ് പിടിച്ചാൽ തലവേദനയില്ലാതെ ഭരണം തുടരാമെന്നാണ് യു ഡി എഫ് പ്രതീക്ഷ. സീറ്റ് പിടിച്ചാൽ 14 അംഗങ്ങളുടെ പിന്തുണ എൽ ഡി എഫിനുണ്ടാകും. നിലവിലെ വൈസ് ചെയർമാനെയും ചേർത്ത് ഭരണം പിടിക്കാനുള്ള ശ്രമം എൽ ഡി എഫ് നടത്തും. ഏഴംഗങ്ങളുള്ള ബി ജെ പി സിറ്റിംഗ് സീറ്റ് നഷ്ടപ്പെടാതാരിക്കാൻ ചിട്ടയായ പ്രവർത്തനമാണ് നടത്തുന്നത്. നാമനിർദ്ദേശം പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 27 ആണ്.
അങ്കത്തട്ടിൽ ഇവർ.
സുനിൽ കുമാർ എൻ എസ്. യു ഡി എഫ്.
കെ മഹാദേവൻ . എൽ ഡി എഫ്.
സരേഷ് നായർ (കണ്ണൻ) . ബി ജെ പി .
ഭരണം നിലനിറുത്താൻ യു ഡി എഫ്.
ഭരണം പിടിക്കാൻ എൽ ഡി എഫ്.
സീറ്റ് നിലനിർത്താൻ ബി ജെ പി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |