ചങ്ങനാശേരി . കെ.എസ്.ആർ.ടി.സി ചങ്ങനാശേരി ബസ് ടെർമിനൽ കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് മന്ത്രി ആന്റണി രാജു നിർവഹിക്കും. മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. ജോബ് മൈക്കിൾ എം എൽ എ ആമുഖപ്രസംഗം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം പി, നഗരസഭാദ്ധ്യക്ഷ സന്ധ്യാ മനോജ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ബീനാ ജോബ്, ജി പി പ്രദീപ് കുമാർ, എസ് രമേഷ്, സണ്ണി തോമസ്, കെ സി ജോസഫ്, പി എച്ച് നാസർ, കെ മാധവൻപിള്ള, ലാലിച്ചൻ കുന്നിപ്പറമ്പിൽ, മാത്യൂസ് ജോർജ്, ബാബു തോമസ്, ലിനു ജോബ്, ജോൺ മാത്യു മൂലയിൽ, പി എസ് ശ്രീരാജ്, ജി ജയപ്രകാശ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |