കോട്ടയം. വർണവസന്തം വിടർത്തുകയാണ് ഗുൽമോഹർ പൂക്കൾ. പാതയോരത്ത് കൊഴിഞ്ഞു കിടക്കുന്ന പൂക്കൾ ചുവന്ന പരവതാനി വിരിച്ചതിനു സമാനവും. പാറേച്ചാൽ ബൈപ്പാസ് റോഡിൽ ട്രാവൻകൂർ സിമന്റസിന് സമീപമാണ് ഗുൽമോഹർ ഇലകൾ കാണാനാകാതെ പൂത്തുലഞ്ഞ് നിൽക്കുന്നത്. വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുമ്പോൾ ഇലപൊഴിക്കുകയും ചെയ്യുന്ന ഗുൽമോഹർ കേരളത്തിൽ വാക എന്നാണ് അറിയപ്പെടുന്നത്. ഓറഞ്ച് നിറത്തിലുള്ളതും, മഞ്ഞ നിറത്തിലുള്ളതുമായ വാകപ്പൂക്കളുമുണ്ട്. വാകമരങ്ങൾ പൂത്തതോടെ വഴിയാത്രക്കാർക്കിത് വർണക്കാഴ്ചയായി. പലരും മൊബൈലിൽ പകർത്തുന്നുമുണ്ട്. താഴത്തങ്ങാടി, കളക്ടറേറ്റ്, മെഡിക്കൽ കോളേജ്, ലോഗോസ് റോഡ് തുടങ്ങി നിരവധിയിടങ്ങളിൽ ചുവപ്പ് ഗുൽമോഹർ വസന്തം വിരിയിച്ച് നിൽക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |