കോട്ടയം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സജീവമായി രംഗത്തിറങ്ങാൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി ആഹ്വാനം ചെയ്തു. യൂത്ത്ഫ്രണ്ട് (എം) സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഡ്വ. റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി പ്രൊഫ: ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് , സ്റ്റീയറിംഗ് കമ്മിറ്റി അംഗം വിജി എം. തോമസ്, ഷേയ്ക്ക് അബ്ദുള്ള, അഡ്വ. ദീപക് മാമ്മൻ മത്തായി, റോണി വലിയപറമ്പിൽ, ടോം ഇമ്മട്ടി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |