കോട്ടയം . ജില്ലയിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾക്കുള്ള പുരസ്കാര വിതരണവും പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് ഉച്ചകഴിഞ്ഞ് 1 ന് മന്ത്രി എം വി ഗോവിന്ദൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, വൈസ് പ്രസിഡന്റ് ടി എസ് ശരത്, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.എസ്. പുഷ്പമണി, മഞ്ജു സുജിത്ത്, ടി.എൻ. ഗിരീഷ് കുമാർ, ജെസി ഷാജൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |