കോട്ടയം. എം.സി റോഡിൽ കാറും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ദാരിദ്ര്യ നിർമ്മാർജന വകുപ്പ് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറും കുമരകം സ്വദേശിയുമായ കെ.എം.ഉഷ , ചേർത്തല സ്വദേശിയായ ഡ്രൈവർ ദിലീപ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് നാലോടെ നീലിമംഗലം ഭാഗത്തായിരുന്നു അപകടം. മാഞ്ഞൂർ ഭാഗത്ത് ലൈഫ് പദ്ധതിയുടെ ഭാഗമായി എത്തി മടങ്ങുകയായിരുന്നു ഉഷ. നിയന്ത്രണം വിട്ട കാർ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അരമണിക്കൂറോളം ഗതാഗത തടസപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |