പൊൻകുന്നം . കൊവിഡ് കാലത്ത് മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോയ ബസുകൾ തിരികെ കിട്ടാതെ പൊൻകുന്നം കെ എസ് ആർ ടി സി ഡിപ്പോ. 43 ബസുകളുണ്ടായിരുന്നിടത്ത് ഇപ്പോൾ 30 ആയി കുറഞ്ഞു. ഇതുമൂലം സർവീസുകളുടെ എണ്ണത്തിലും കുറവുണ്ടായി. നേരത്തെ 39 സർവീസ് ഓപ്പറേറ്റ് ചെയ്തിരുന്ന ഡിപ്പോയിൽ നിന്ന് ഇപ്പോഴുള്ളത് 26 സർവീസ്. സൂപ്പർഫാസ്റ്റ് ബസുകൾ ഉൾപ്പെടെയാണ് ചേർത്തല, കൊട്ടാരക്കര തുടങ്ങിയ ഡിപ്പോകളിലേക്ക് കൊണ്ടുപോയത്. ബസുകളുടെ എണ്ണത്തിലുണ്ടായ കുറവ് സ്കൂൾ തുറക്കുമ്പോൾ യാത്രാക്ലേശമേറ്റുമെന്നുറപ്പാാണ്. ഗ്രാമീണമേഖലകളുൾപ്പെടെ യാത്രാക്ലേശം രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |