കോട്ടയം: ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനാചരണം നടന്നു. കോട്ടയം സിവിൽ സ്റ്റേഷൻ ഏരിയയിൽ സെക്രട്ടേറിയറ്റംഗം പി.എസ് പ്രിയദർശൻ ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയയിൽ സെക്രട്ടേറിയറ്റംഗം അർജുനൻപിള്ള ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ സംസ്ഥാന കമ്മിറ്റിയംഗം ആർ.രാജേഷ്, വൈക്കം മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രീതി എം.നായർ, പാലാ മിനി സിവിൽ സ്റ്റേഷനിൽ സംസ്ഥാന കമ്മിറ്റിയംഗം പ്രവീൺ, ചങ്ങനാശേരി ടൗണിൽ അജിമോൻ, പാമ്പാടിയിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷറീഫ്, ഏറ്റുമാനൂരിൽ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ് എന്നിവർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |