വൈക്കം. ഹരിത റസിഡന്റസ് അസോസിയേഷന്റെയും വൈക്കം റോട്ടറി ക്ലബിന്റെയും നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി നേത്രചികിത്സാ വിഭാഗത്തിന്റെ സഹകരണത്തോടെ നേത്ര ചികിത്സാ ക്യാമ്പും സൗജന്യ തിമിരശസ്ത്രക്രിയയും നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഹരിതാ പ്രസിഡന്റ് അഡ്വ.ചന്ദ്രബാബു എടാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം.സന്തോഷ്കുമാർ, ജോയിന്റ് സെക്രട്ടറി ജീവൻ ശിവറാം, വാർഡ് മെമ്പർ രാജശ്രീ വേണുഗോപാൽ, ഗീതാമധു, സി.ഒ അബ്രഹാം, ഡോ.എൻ.എസ് ഷൈൻ , ആശുപത്രി പ്രോജക്ട് ഓഫീസർ എം.ഉല്ലാസ് എന്നിവർ പ്രസംഗിച്ചു. 25 പേർക്ക് ശസ്ത്രക്രിയ നടത്തി കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |