വൈക്കം. മത്സ്യഫെഡിന്റെ ചെമ്പ് കാട്ടിക്കുന്ന് പാലാക്കരി ഫിഷ് ഫാമിൽ വനാമി കൃഷി ആരംഭിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗം ടി.രഘുവരൻ വനാമി ചെമ്മീൻ കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു. ഫിഷ് ഫാമിലെ 1.90 ഏക്കർ വിസ്തൃതിയുള്ള രണ്ടു കുളങ്ങളിലായാണ് പരീക്ഷണാർത്ഥം വനാമി കൃഷി ചെയ്യുന്നത്. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.രമേശൻ, അംഗങ്ങളായ സുനിൽ മുണ്ടയ്ക്കൽ, ലത അനിൽകുമാർ, ഡി.ജി.എം (അക്വാ.) എൻ.അനിൽ, ഫാം മാനേജർ പി.നിഷ, എക്സിക്യുട്ടീവ് അസിസ്റ്റന്റ് സി.വി അനിൽകുമാർ, പ്രൊജക്ട് ഓഫീസർ പി.വി.വിശ്വലക്ഷ്മി ദേവി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |