ചങ്ങനാശേരി. താലൂക്ക് എൻ.എസ്.എസ്.യൂണിയൻ ഹ്യൂമൻ റിസോഴ്സസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 10 മുതൽ പി.ജി. വരെ പഠിക്കുന്ന വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കരിയർ ഗൈഡൻസ് പ്രോഗ്രാം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്തു. ഉപരിപഠന സാദ്ധ്യതയുള്ള വിവിധ കോഴ്സുകൾ, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ച് കരിയർഗൈഡൻസ് വിദഗ്ധൻ എസ്.രതീഷ്കുമാർ ക്ലാസ് നയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വി.ജി.ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.ശ്രീകുമാർ, യൂണിയൻ സെക്രട്ടറി എം.എസ്.രതീഷ്കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ കമ്മറ്റിയംഗങ്ങളും കരയോഗ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |