കോട്ടയം. ജനറൽ ആശുപത്രി കോമ്പൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന അമ്മത്തൊട്ടിലിൽ നിന്ന് ആറ് ദിവസം പ്രായമുള്ള പെൺകുട്ടിയെ കണ്ടെത്തി. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് അമ്മത്തൊട്ടിലിൽ നിന്ന് അലാറം മുഴങ്ങുന്നത് കേട്ട് അധികൃതർ എത്തി നോക്കിയതും കുഞ്ഞിനെ കണ്ടതും. തുടർന്ന് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും നഴ്സുമാരും ചേർന്ന് കുഞ്ഞിനെ ഏറ്റെടുത്തു. എസ്.എൻ.സി വിഭാഗത്തിൽ എത്തിച്ച കുഞ്ഞിന്റെ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി വാർഡിലേയ്ക്ക് മാറ്റി. ആശുപത്രി സൂപ്രണ്ടിനെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്. മറ്റ് നടപടികൾക്ക് ശേഷം ചൈൽഡ് ലൈനിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്കും കുഞ്ഞിനെ കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |