കോട്ടയം: ജലഗതാഗത വകുപ്പിൽ സ്രാങ്ക് തസ്തികയിൽ നിന്നുള്ള സ്ഥാന കയറ്റം ചെക്കർ, സ്റ്റേഷൻ മാസ്റ്റർ തസ്തിയിലേയ്ക്കാക്കണമെന്ന് സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജല ഗതാഗത വകുപ്പിൽ സ്ഥാനകയറ്റം ലഭിക്കാത്ത തസ്തികയാണ് സ്രാങ്ക്. 25 വർഷത്തോളം സേവനം അനുഷ്ടിക്കുന്ന സ്രാങ്കുമാർ, പ്രവേശന തസ്തികയിൽ തന്നെ പിരിയേണ്ടി വരുന്ന സ്ഥിതിയാണ്. വകുപ്പിൽ മറ്റ് എല്ലാ തസ്തികകൾക്കും സ്ഥാന കയറ്റവും ഹയർ ഗ്രേഡും ലഭിക്കുമ്പോൾ സ്രാങ്ക്, ഡ്രൈവർ തസ്തികകൾക്ക് മാത്രം കടിഞ്ഞാണിടുന്ന സ്ഥിതിയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്റ് സി.എൻ.ഓമനകുട്ടൻ, സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |