കോട്ടയം: ആത്മയും വൈ.എം.സി.എയും സംയുക്തമായി ലോകസംഗീതദിനത്തോട് അനുബന്ധിച്ച് ആത്മസിംഫണി 18 മുതൽ 21 വരെ കോട്ടയം വൈ.എം.സി.എ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. 18ന് വൈകിട്ട് 6ന് മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുശ്രേഷ്ഠ പുരസ്കാര സമർപ്പണം, 6.30ന് മെഹ്ഫിൽ. 19ന് വൈകിട്ട് 6ന് സംഗീതവും മഴയും, 6.15ന് നാടൻപാട്ട്. 20ന് വൈകിട്ട് 6ന് മ്യൂസിക് തെറാപ്പി, 6.15ന് രാഗവിസ്മയം. 21ന് വൈകിട്ട് സമാപനസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. സംഗീത സംവിധായകൻ കൈലാസ് നാഥ് വിശിഷ്ടാതിഥിയായിരിക്കും. ആത്മ അവാർഡ് ദാനം, 6.15ന് ഹിന്ദുസ്ഥാനി സംഗീതസദസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |