കോട്ടയം. വായനപക്ഷാചരണ ആഘോഷങ്ങൾക്ക് ജില്ലയിൽ സമാപനം. ജില്ലാതല സമാപന സമ്മേളനം കിടങ്ങൂർ പി.കെ.വി. ലൈബ്രറിയിൽ കവി എസ്.പി. നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വായന പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമസ്ത മേഖലകളിലും ആശ്വാസം നൽകുന്നതാവണം ഗ്രന്ഥശാലകളെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 19 മുതൽ ആരംഭിച്ച വായനപക്ഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു. ജില്ലാ ലൈബ്രറി കൗൺസിലും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |