കോട്ടയം. ഇന്ത്യൻ പൗരസേനയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ലഹരി വിമോചന സന്ദേശ നാടക പര്യടന പരിപാടി ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. വി.സി.സുനിൽ സൈന്ധവമൊഴി അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തും. എക്സസൈ് ഡപ്യൂട്ടി കമ്മീഷണർ എം.ശിവപ്രസാദ് മുഖ്യാതിഥി ആകും. ഡോ.കെ.എം ജോൺസൺ, എ.ആർ.സേതുരാജൻ, ഡോ.അശ്വതി, അഡ്വ.ജോഷി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് നേരറിയാത്തവർ എന്ന നാടകം അവതരിപ്പിക്കും. ലഹരിയ്ക്ക് അടിപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമമാണ് പരിപാടിയിലൂടെ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |