കോട്ടയം. പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതി പ്രകാരം ഈവർഷം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ളാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് അപേക്ഷ ക്ഷണിച്ചു. ളാലം, ഈരാറ്റുപേട്ട ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളിലും പാലാ, ഈരാറ്റുപേട്ട നഗരസഭകളിലും താമസിക്കുന്ന സർക്കാർ, എയ്ഡഡ്, സ്പെഷൽ, ടെക്നിക്കൽ/ കേന്ദ്രീയ വിദ്യാലയങ്ങളിൽ എട്ട്, ഒമ്പത്, 10, 11, 12 ക്ലാസുകളിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം. വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. വീടിന്റെ വിസ്തീർണ്ണം 800 ചതുരശ്രഅടിയിൽ അധികമാകരുത്. 30നകം അപേക്ഷിക്കണം. ഫോൺ: 85 47 63 00 67.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |