മേലുകാവ്. സെന്റ് തോമസ് പള്ളിയിലെ നേർച്ചക്കുറ്റിയിൽ നിന്ന് പണം അപഹരിച്ച പ്രതി അറസ്റ്റിൽ. ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് ലയത്തിൽ ബിനുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആലുവാ, ഊന്നുകൽ, കോതമംഗലം, പീരുമേട്, നെടുംകണ്ടം, ഈരാറ്റുപേട്ട, മണ്ണാർക്കാട് തുടങ്ങിയ സ്റ്റേഷൻ പരിധിയിലെ അമ്പലങ്ങളിലും പള്ളികളിലും നേർച്ചക്കുറ്റികൾ കുത്തിത്തുറന്ന് മോഷണം നടത്തിയതിന് കേസുണ്ട്. പാലാ ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ, മേലുകാവ് എസ്.എച്ച്.ഒ. രഞ്ജിത്ത് കെ.വിശ്വനാഥ്, എസ്.ഐമാരായ വിഷ്ണു വി, സുരേഷ്കുമാർ പി.എസ്, ദേവനാഥൻ, സി.പി.ഒമാരായ ഷിഹാബ്, നിസ്സാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |