കോട്ടയം . സംസ്ഥാനത്ത് അതിദാരിദ്രം അനുഭവിക്കുന്നവരെ ദാരിദ്രത്തിൽ നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാർക്കായി പ്രത്യേക പരിശീന ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ദാരിദ്ര നിർമ്മാർജ്ജന പദ്ധതിയോടനുബന്ധിച്ച് അതിദാരിദ്ര കുടുംബങ്ങൾക്കായി മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം നൽകിയത്. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി അജയൻ കെ മേനോൻ ഉദ്ഘാടനം ചെയ്തു. പി എസ് ഷിനോ അദ്ധ്യക്ഷത വഹിച്ചു. ലിറ്റി മാത്യു പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ മിഷന്റെ സഹായത്തോടെ തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലും മേൽനോട്ടത്തിലുമാവും പദ്ധതി നടപ്പാക്കുക. ജില്ലയിൽ 1071 കുടുംബങ്ങളാണ് അതിദാരിദ്യം അനുഭവിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |