എരുമേലി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണമല ചെറുവള്ളിയിൽ വീട്ടിൽ റിജോയെ (27) എരുമേലി പൊലീസ് പിടികൂടി. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പ്രതി 2019 മുതൽ അതിജീവിതയുടെ വശീകരിച്ച് നേരത്തെ എടുത്ത ഫോട്ടോകളും മോർഫു ചെയ്ത വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. എരുമേലി എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ.മാരായ അനീഷ്, സുരേഷ് കെ.ബാബു, അബ്ദുൽ അസീസ്, എ.എസ്.ഐ രംഗനാഥൻ, സിവിൽ പൊലീസ് ഓഫീസർ മനോജ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |