കോട്ടയം. കാടിന് ചുറ്റും ജണ്ട കെട്ടുന്നതിന് പകരം വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാതിരിക്കാൻ ചുറ്റുമതിലോ മുള്ളുവേലിയോ തീർക്കണമെന്ന് ജനപക്ഷം ചെയർമാൻ പി.സി ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മരങ്ങൾ ഇടതൂർന്നു വളർന്നതോടെ ഭക്ഷണം കിട്ടാതെ ആനയും കാട്ടു പന്നിയും നാട്ടിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്നു. ഇതിന് അറുതി വരുത്തണം. ബഫർസോൺ വിഷയത്തിൽ ഇടതു സർക്കാർ നിലപാട് തട്ടിപ്പാണ്. കേരള കോൺഗ്രസ് പിരിച്ചുവിട്ട് നേതാക്കളും അണികളും കോൺഗ്രസിലോ ബി.ജെ.പിയിലോ ചേരണം. ജോസ് കെ. മാണിക്ക് ഇടതുമുന്നണിയിൽ ഇനി അധികകാലം തുടരാനാകില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് ജോസ് യു.ഡി.എഫിൽ എത്തിയാൽ അയാൾക്ക് കൊള്ളാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |