കോട്ടയം. സർവകലാശാല ജീവനക്കാരുൾപ്പെടെയുള്ള സംസ്ഥാന ജീവനക്കാരെയും അദ്ധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തി മെഡിക്കൽ ഇൻഷുറൻസ് പദ്ധതി (മെഡിസെപ്പ്) നടപ്പിലാക്കിയ സംസ്ഥാന സർക്കാരിനെ യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം കേരള എം.ജി യൂണിവേഴ്സിറ്റി യൂണിറ്റ് കൺവൻഷൻ അഭിവാദ്യം ചെയ്തു. മെഡിസെപ്പിൽ കൂടുതൽ നല്ല ആശുപത്രികളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. എങ്കിലേ പദ്ധതി പ്രയോജനപ്പെടൂ. സംസ്ഥാന സെക്രട്ടറി ഡോ.കെ.ഷെറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഡോ.കെ.എം.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.ആർ പ്രസാദ്, പി.സി സുകുമാരൻ, കെ.സുബൈദ, പി.പത്മകുമാർ, എൻ.വി വരദരാജ് എന്നിവർ സംസാരിച്ചു. അജിത ജോൺ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |