കോട്ടയം. ജില്ലയിലെ 4.98 ലക്ഷം റേഷന്‍കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റുകൾ സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ഒരുങ്ങുന്നു. ഒരു കിലോ അരി, അര കിലോ വെളിച്ചെണ്ണ, അര കിലോ ചെറുപയര്‍, കാല് കിലോ പരിപ്പ്, 100 ഗ്രാം തേയിലപ്പൊടി, 100 ഗ്രാം മുളകുപൊടി, ഒരു കിലോ ഉപ്പ്, 100 ഗ്രാം മഞ്ഞള്‍പ്പൊടി, അര കിലോ ഉണക്കലരി, 50 ഗ്രാം കശുവണ്ടിപരിപ്പ്, 20 ഗ്രാം ഏലയ്ക്കാ, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കര വരട്ടി തുടങ്ങി 14 ഇനങ്ങളാണ് സൗജന്യകിറ്റിൽ.101 പാക്കിംഗ് കേന്ദ്രങ്ങളിലായി 437 പേർ ഓണക്കിറ്റ് തയ്യാറാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |