കോട്ടയം. രാഹുൽ ഗാന്ധി എം.പി കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ കേരളത്തിലെ പര്യടനവുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സ്പെഷ്യൽ കൺവെൻഷൻ ശനിയാഴ്ച 3ന് ഡി.സി.സി ഓഡിറ്റോറിയത്തിൽ ചേരുമെന്ന് പ്രസിഡൻ്റ് നാട്ടകം സുരേഷ് അറിയിച്ചു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എം.എൽ.എമാരായ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും കെ. സി ജോസഫ്, കുര്യൻ ജോയ്, ജോസഫ് വാഴയ്ക്കൻ, ജോസി സെബാസ്റ്റ്യൻ, പി.എ സലീം, ടോമി കല്ലാനി, ജോഷി ഫിലിപ്പ്, പി.ആർ സോന തുടങ്ങിയ നേതാക്കളും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |