കോട്ടയം. ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് സെപ്തംബർ ആദ്യ വാരം മുതൽ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ് സ്റ്റാളിൽ ഉദ്യമി ആൻഡ് കേക്ക് മേക്കിംഗ് , പ്പേപ്പർ ക്യാരിബാഗ് നിർമ്മാണം, വിമൻസ് ടൈലറിംഗ് എന്നീ കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം നൽകുന്നു. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു കൊടുക്കുന്നു. താത്പര്യമുള്ളവർ 26ന് മുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0481-23 03 307, 23 03 306
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |