പാലാ . നിരവധി കേസുകളിൽ പ്രതിയായ ളാലം ചെത്തിമറ്റം നാഗപ്പുഴയിൽ വീട്ടിൽ ജീവൻ സജി (22) നെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഇയാൾ സഞ്ചരിച്ച ബൈക്ക് ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് ഡ്രൈവറുമായി വാക്ക് തർക്കം ഉണ്ടാകുകയും അദ്ദേഹത്തെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പാലാ, തൊടുപുഴ സ്റ്റേഷനുകളിലായി അടിപിടി, കഞ്ചാവ്, മയക്കുമരുന്ന്, ബൈക്കിൽ എത്തി മാല പൊട്ടിക്കൽ കേസുകൾ ഇയാൾക്കെതിരെയുണ്ട്. എസ് എച്ച് ഒ കെ പി ടോംസൺ, എസ് ഐ അഭിലാഷ്, സി പി ഒ മാരായ ജോഷി മാത്യു, രഞ്ജിത്ത്, ശ്രീജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |