മുണ്ടക്കയം. മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 30 മുതൽ ഒക്ടോബർ രണ്ടു വരെ കോട്ടയം ജില്ല ഒ.ആർ.സിയുടെ നേതൃത്വത്തിൽ "സ്മാർട്ട് 40" ത്രിദിന ക്യാമ്പ് നടത്തും. 30 ന് രാവിലെ 11.30 ന് പി.ടി.എ പ്രസിഡന്റ് സിജു കൈതമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് മെമ്പർ പി.കെ പ്രദീപ്, പഞ്ചായത്തംഗം സോമരാജൻ തുടങ്ങിയവർ പങ്കെടുക്കും. ജില്ല ശിശു സംരക്ഷണ ഓഫീസർ കെ.മല്ലിക വിഷയ അവതരണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |