കോട്ടയം . എലിക്കുളത്ത് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ പേപ്പർ ബാഗ് യൂണിറ്റ് ആരംഭിച്ചു. പത്താം വാർഡിലെ തനിമ കുടുംബശ്രീ അംഗങ്ങളാണ് യൂണിറ്റ് ആരംഭിച്ചത്. പന്ത്രണ്ട് അംഗങ്ങളുള്ള തനിമ കുടുംബശ്രീയിലെ മോളി എബ്രഹാം, സിന്ധു സാജു, മിനി സജി, ഗീത സുകു, സിന്ധു സുരേന്ദ്രൻ, അമ്പിളി സജി, ഷൈല ഷാജി, സുഷമ അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ബാഗുകളുടെ നിർമ്മാണം. അംഗങ്ങൾ സ്വന്തം പണം മുടക്കി ആരംഭിച്ച യൂണിറ്റിന്റെ മറ്റ് പ്രവർത്തനങ്ങൾക്കായി കുടുംബശ്രീയുടെ സംരഭകത്വ പദ്ധതിയിൽ ധനസഹായത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. പൊൻകുന്നം തച്ചപ്പുഴയിലുള്ള കുടുംബശ്രീ അംഗത്തിന്റെ വീടിനോട് ചേർന്നാണ് ഇപ്പോൾ യൂണിറ്റ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |