മുണ്ടക്കയം. മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലിഗൽ സർവീസ് സൊസൈറ്റിയുടെയും എക്സ്സൈസ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിനും ബോധവത്ക്കരണ സെമിനാറും നടന്നു. പ്രിൻസിപ്പൽ ഇൻചാർജ് രാജേഷ് എം.പി അദ്ധ്യക്ഷത വഹിച്ച യോഗം പി ടി എ പ്രസിഡന്റ് സിജു കൈതമറ്റം ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് സിവിൽ എക്സൈസ് ഓഫിസർ ബെന്നി സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. എച്ച്.എം പി.എ റഫീക്ക്, സുരേഷ് ഗോപാൽ, കെ എസ് സുനിൽ, ബി സുരേഷ് കുമാർ, രജനി ദാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |