പാലാ. ജില്ല അത് ലറ്റിക് ചാമ്പ്യൻഷിപ്പ് രണ്ടാംദിനം സീനിയർ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് 225 പോയിന്റുമായി ഒന്നാം സ്ഥാനത്തും 107 പോയിന്റുമായി ചങ്ങനാശ്ശേരി എസ്.ബി കോളേജ് രണ്ടാം സ്ഥാനത്തും, 81 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് മൂന്നാം സ്ഥാനത്തുമാണ്.
ജൂനിയർ വിഭാഗത്തിൽ പൂഞ്ഞാർ കെ.പി. തോമസ് സ്പോർട്സ് അക്കാഡമി 537 പോയിന്റുമായി ഒന്നാം സ്ഥാനത്തും, 175 പോയിന്റുമായി പാലാ അൽഫോൻസാ കോളേജ് രണ്ടാം സ്ഥാനത്തും പാലാ സെന്റ് തോമസ് ഹൈസ്കൂൾ 149.5 പോയിന്റുമായി മൂന്നാം സഥാനത്തുമുണ്ട്.
14 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഡബ്ലിയു എം ദ്രോണാചാര്യ കെ.പി തോമസ് അക്കാഡമി 50 പോയിന്റുമായി ഒന്നാം സ്ഥാനത്തും എം.ഡി സെമിനാരി കോട്ടയം 47 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.
14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 68 പോയിന്റുമായി എസ്.എച്ച്. ജി.എച്ച്.എസ്. എസ് ഭരണങ്ങാനം ഒന്നാം സ്ഥാനത്തും, ഡബ്ലിയു എം.സി.കെ.പി. തോമസ് അക്കാഡമി 40 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു
16 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ 103 പോയിന്റുമായി ഡബ്ലിയു. എം.സി കെ.പി.തോമസ് അക്കാഡമി ഒന്നാം സ്ഥാനത്തും സെന്റ് തോമസ് എച്ച്.എസ്.എസ്.
എച്ച്.എസ്.എസ് പാല രണ്ടാം സ്ഥാനത്തും നിൽക്കുന്നു
16 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഡബ്ലിയു എം.സി.കെ.പി തോമസ് അക്കാഡമിക്ക് 62 പോയിന്റുണ്ട്. 41 പോയിന്റുമായി ജി.എച്ച്.എസ് ഭരണങ്ങാനം രണ്ടാം സ്ഥാനത്ത് നിൽക്കുന്നു
18 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ തോമസ് അക്കാഡമി 157 പോയിന്റുമായി ഒന്നാം സ്ഥാനത്തും 46 പോയിന്റുമായി സെന്റ് തോമസ് എച്ച്.എസ്.എസ് പാല രണ്ടാം സ്ഥാനത്തുമാണ്.
18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ഡബ്ലിയു.എം.സി ദ്രോണാചാര്യ കെ.പി തോമസ് അക്കാഡമി 101 പോയിന്റുമായി ഒന്നാം സ്ഥാനത്തും എസ്.എച്ച്.ജി.എച്ച്.എസ്.എസ് ഭരണങ്ങാനം 38 പോയിന്റുമായി രണ്ടാം സ്ഥാനത്തും നിൽക്കുന്നു
20 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ 64 പോയിന്റുമായി എഫ്.ബി. കോളേജ് ചങ്ങനാശേരി ഒന്നാം സ്ഥാനത്തും 50 പോയിന്റുമായി എസ്.ഡി കോളേജ് കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനത്തുമാണ്.
20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 175 പോയിന്റുമായി അൽഫോൻസ കോളേജ് പാലാ ഒന്നാം സ്ഥാനത്തും 40 പോയിന്റുമായി അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനത്തും.
ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ
ആന്റോ ജോസ് പടിഞ്ഞാറേക്കര സമ്മാനദാനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |