ചങ്ങനാശേരി. പാറേൽ സോഷ്യൽ സർവീസ് ട്രസ്റ്റ് ചാസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാട്ടുപച്ച കാർഷിക വിപണനമേള 29 മുതൽ നവംബർ 1 വരെ നടക്കും. റെയിൻഷട്ടറുകൾ, പോളിഹൗസ്, ടെറസ് കൃഷി, ഡ്രിപ്പ് ഇറിഗേഷൻ എന്നിവ വിശദീകരിക്കുന്ന ക്ലാസുകളും നടക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് കൂൺകൃഷി പരിശീലനവും പച്ചക്കറി വിത്തും നല്കും. വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം, ക്വിസ് മത്സരം,ചിത്രരചന മത്സരം, സ്വാശ്രയ സംഘങ്ങളുടെ ഓല മെടച്ചിൽ, തേങ്ങാതിരുമ്മൽ മത്സരവും ഉണ്ടായിരിക്കും. ഗ്രാമപ്രിയ കോഴിക്കുഞ്ഞുങ്ങൾ, ബി.വി 380 കോഴിക്കുഞ്ഞുങ്ങൾ, ഹൈടെക് കോഴി കൂടുകളും ലഭ്യമാണ്. ഫോൺ: 93 87 02 01 11.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |