വെച്ചൂർ. വെച്ചൂർ ഗ്രാമപഞ്ചായത്തിൽ വയോമിത്രം പദ്ധതി ആരംഭിച്ചു. വയോജനങ്ങളുടെ നേത്ര പരിശോധന നടത്തി, കാഴ്ചശക്തി പരിശോധിച്ച് ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്ന പദ്ധതിയാണ് വയോമിത്രം. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ.മണിലാൽ, അംഗങ്ങളായ ബിന്ദു രാജു, സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ, ഗീത സോമൻ, മെഡിക്കൽ ഓഫീസർ ഡോ.കെ.ബി.ഷാഹുൽ, ഡോ.ജെസിയ ജോർജ്, ഡോ.ദേവി, ഡോ.സ്വീറ്റി, ഡോ.മിഥിലേഷ്, ഹെൽത്ത് ഇൻസ്പക്ടർ എം.സുധീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |