ചങ്ങനാശേരി. പാറേൽ സോഷ്യൽ സർവീസ് ട്രസ്റ്റ് ചാസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള നാട്ടുപച്ച കാർഷിക വിപണനമേള നാളെ സമാപിക്കും. സ്കൂൾ കുട്ടികൾക്ക് കാർഷിക പ്രസംഗ മത്സരം, കാർഷിക ക്വിസ് മത്സരം, കൊച്ചു കുട്ടികൾക്കായി കാർഷിക ചിത്രരചന മത്സരം എന്നിവ നടന്നു. ഡിവൈ.എസ്.പി സനിൽകുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഫാ.ഗ്രിഗറി നടുവിലേടം അദ്ധ്യക്ഷത വഹിച്ചു. നാളെ ഉച്ചകഴിഞ്ഞ് 3ന് സ്വാശ്രയ സംഘങ്ങളുടെ സമ്മേളനം ജോബ് മെക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിത്തുകൾ, തൈകൾ, പൂച്ചെടികൾ, ജൈവ വളങ്ങൾ, കോഴികൂടുകൾ, ഡ്രിപ്പ് ഇറിഗേഷൻ മോഡലുകൾ, കൃഷി ഉപകരണങ്ങൾ എന്നിവ മേളയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |