കോട്ടയം . ബാങ്കിംഗ് മേഖലയിലെ വനിത ജീവനക്കാരുടെ ജില്ല വനിതാ കൺവെൻഷൻ കേരള ബാങ്ക് കോട്ടയം റീജിയണൽ ഓഫീസ് ഹാളിൽ സിനിമനടിയും സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. വനിത സബ് കമ്മിറ്റി കൺവീനർ അനിത ആർ നായർ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി എൻ എസ് എസ് കോളേജിലെ റിട്ടയർ പ്രൊഫസർ ടി ഗീത മുഖ്യപ്രഭാഷണം നടത്തി. ബി ഇ എഫ് ഐ വനിത സബ് കമ്മിറ്റി കൺവീനർ കെ എസ് രമ, ജില്ലാ പ്രസിഡന്റ് വി പി ശ്രീരാമൻ, ജില്ലാ സെക്രട്ടറി കെ കെ ബിനു, കെ പി ഷാ എന്നിവർ പങ്കെടുത്തു. പുതിയ വനിത സബ് കമ്മിറ്റി കൺവീനറായി പി ആർ ആശാമോളെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |