കോട്ടയം. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മുൻ ജില്ലാ ട്രഷറർ എം.എൻ ഗംഗാധരന്റെയും ജില്ലാ കമ്മിറ്റി അംഗം ആർ.ജിഷ്ണുവിന്റെയും അനുസ്മരണാർത്ഥം ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും ക്വിസ് മത്സരവും നടക്കും. ഡിസംബർ 10ന് രാവിലെ 10 മുതൽ കേരള ബാങ്ക് കോട്ടയം റീജയണൽ ഓഫീസിലാണ് മത്സരം. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കണം. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനം വിതരണം നടത്തും. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 25. രജിസ്റ്റർ ചെയ്യാനുള്ള ഫോൺ നമ്പർ: 94 47 96 49 19,
94 46 05 06 40.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |