കോട്ടയം. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന കർഷകരെ സഹായിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. കേരള കർഷക യൂണിയൻ കർഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്ക് വേണ്ടി പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ അവയൊന്നും കർഷകർക്ക് പ്രയോജനപ്പെടുന്നില്ലെന്നും ജോസഫ് ചൂണ്ടിക്കാട്ടി. യൂണിയൻ സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു . പി.സി.തോമസ്, മോൻസ് ജോസഫ് എം.എൽ.എ, ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടൻ,സജി മഞ്ഞക്കടമ്പിൽ, ഡോ.ഗ്രേസമ്മ മാത്യു, പ്രിൻസ് ലൂക്കോസ്, വി.ജെ ലാലി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |