കോട്ടയം. വാഗമണിലെ ശീതകാല ടൂറിസം ലക്ഷ്യമാക്കി പ്രമുഖ റിസോർട്ടുകളായ വാഗമൺ ഫോഗിനോൾസ് റിസോർട്ടും, ഓറഞ്ച് വാലി ഹിൽസ് റിസോർട്ടും കൂട്ടായി നടത്തുന്ന ഫാം ടൂർ 23,24 തീയതികളിൽ നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ടൂർ, ട്രാവൽ ഏജൻസികളുടെ കൂട്ടായ്മയായ മൈ കേരള ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷനിലെ അംഗങ്ങളാണ് ഫാം ട്രിപ്പിൽ പങ്കെടുക്കുന്നത്. 80 അംഗ ടീമാണ് വിസിറ്റിനായി എത്തുന്നത്. വാഗമണിലെ ടൂറിസം സാദ്ധ്യതകൾ, പാരാഗ്ലൈഡിംഗ്, കാരവൻ ടൂറിസം, ജീപ്പ് സഫാരി, മൊട്ടക്കുന്ന്, അഡ്വഞ്ചർ ടൂറിസം തുടങ്ങിയവയെക്കുറിച്ചുള്ള പ്രസന്റേഷനുകൾ ഫാം വിസിറ്റിംഗിന്റെ ഭാഗമായുള്ള മീറ്റിംഗുകളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |