കോട്ടയം. അസോസിയേഷൻ ഒഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ്സ് കേരള ജില്ലാ വാർഷിക സമ്മേളനം കോടിമത വെസ്റ്റ് ഹോം ഹാളിൽ നടന്നു. സംസ്ഥാന ട്രഷറർ സുധീർ മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി ഗോപകുമാർ മുഖ്യപ്രഭാഷണവും സംഘടന ഇന്ന് എന്ന വിഷയത്തിൽ സുധീർ മേനോൻ പ്രഭാഷണവും നടത്തി. ജില്ലാ സെക്രട്ടറി സജീവ് ഫ്രാൻസീസ് റിപ്പോർട്ടും ട്രഷറർ സുരേഷ് ബാബു കെ.പി.എൻ കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ജി ഗിരീഷ്, എ.ആർ രാജൻ, പി.എൽ ജോസ്മോൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |