മുണ്ടക്കയം ഈസ്റ്റ്. മുണ്ടക്കയം റ്റി.ആർ ആന്റ് റ്റി എസ്റ്റേറ്റിൽ വീണ്ടും പുലിയുടെ സാന്നിദ്ധ്യമെന്ന് സംശയം. ഒരു പശുക്കിടാവിനെ കൊന്ന നിലയിലും മറ്റൊന്നിനെ മാരകമായി മുറിവേൽപ്പിച്ച നിലയിലും കണ്ടെത്തി. കുപ്പക്കയം ത്രിണപടിക്കൽ പ്രസാദിന്റെ പശുക്കിടാവിനെയാണ് ഞായറാഴ്ച രാവിലെ മുറിവേൽപ്പിച്ചത്. ആഴ്ചകൾക്ക് മുൻപാണ് പ്രസാദ് ഈ മുന്തിയ ഇനം കിടാവിനെ വാങ്ങിയത്. അക്രമണത്തിന്റെ രീതി അനുസരിച്ച് പുലിയാണെന്ന് സംശയിക്കുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച തോട്ടത്തിൽ അഴിച്ച് വിട്ട് വളർത്തുന്ന പശുക്കിടാവിനെ കൊന്ന നിലയിൽ കണ്ടെത്തിയത്. ഇടവേളയ്ക്ക് ശേഷം വളർത്തുമൃഗങ്ങൾക്ക് നേരേ ഉണ്ടായ അക്രമണത്തിൽ മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |