ചങ്ങനാശേരി . അസംപ്ഷൻ കോളേജിൽ കാത്തലിക് സ്റ്റുഡന്റ്സ് മൂവ്മെന്റ് ഇന്റർ എപ്പാർക്കിയിൽ കൗൺസിൽ വാർഷിക സമ്മേളനം നടന്നു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. അനിത ജോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. തോമസ് ജോസഫ് പാറത്തറ, ഫാ. എബി പുതുശ്ശേരിൽ, ഫാ. ഡോ. കുര്യാക്കോസ് കാപ്പിലിപറമ്പിൽ, പ്രസിഡന്റ് സജ്ഞയ് ജോസ്, ജനറൽ സെക്രട്ടറി അന്ന സാന്ദ്ര സാബു, വൈസ് പ്രസിഡന്റ് അനുമോൾ റോയ് തുടങ്ങിയവർ പങ്കെടുത്തു. ഫാ. റോജൻ പുരയ്ക്കൽ, സിസ്റ്റർ ജോസിയ എന്നിർ ക്ലാസുകൾ നയിച്ചു. ക്രിസ്മസ് ആഘോഷങ്ങളോടൊപ്പം സി.എസ്.എം മുഖപത്രം 'വീത്താ നോവ'യുടെ പ്രകാശനവും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |