തെങ്ങണ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തെങ്ങണ നെഹ്റു മെമ്മോറിയൽ പബ്ലിക് ലൈബ്രറി ആൻഡ് ക്ലബിന്റെയും ജില്ലാ ചെസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ തെങ്ങണ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ ഒന്നാമത് ഓൾ കേരള ബിലോ 1600 ചെസ് ടൂർണമെന്റ് നടക്കും. നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ലൈബ്രറി പ്രസിഡന്റ് വി.പി.മോഹനൻ അദ്ധ്യക്ഷതവഹിച്ചു. തോമസ് കെ.മാറാട്ടുകളം (ചെയർമാൻ), പി.എ.അലിയാരുകുട്ടി (വൈസ് ചെയർമാൻ), തോമസ് തേനാടി (കൺവീനർ), സാജുമോൻ പി.സി, സെയ്ഫ് മുഹമ്മദ് (ജോ.കൺവീനർ) എന്നിവർ ഉൾപ്പെടെ 30 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 97 44 48 71 79.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |